കണ്ണൂർ ജില്ലയിൽ സ്‌കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് മികച്ച വിജയം. എസ്.എഫ്.ഐയുടെ കോട്ടകൾ അടക്കം പല സ്‌കൂളുകളിലും എം.എസ്.എഫ് ഒറ്റയ്ക്കും മുന്നണിയായും വിജയം നേടി. കഴിഞ്ഞ 9 വർഷത്തെ ഇടത് സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങൾക്ക് വിദ്യാർത്ഥികൾ സമ്മതിദാന അവകാശം വിനിയോഗിക്കുകയായിരുന്നു.


തോട്ടട ജി.എച്ച്.എസ്.എസിൽ 13ൽ 8 സീറ്റ് നേടി എം.എസ്.എഫ് മുന്നണി ഭരണം നേടി. എം.ടി.എം ടൗൺ എച്ച്.എസ്.എസിൽ 12ൽ 12 നേടി എം.എസ്.എഫ് ഒറ്റയ്ക്ക് ഭരണം നേടി. ചേലോറ ഹയർ സെക്കൻഡറി സ്കൂളിലും എം.എസ്.എഫ് യൂണിയൻ നേടി.
തെരഞ്ഞെടുപ്പിൽ എം.എസ്.എഫിന് മികച്ച വിജയം. എസ്.എഫ്.ഐയുടെ കോട്ടകൾ അടക്കം പല സ്‌കൂളുകളിലും എം.എസ്.എഫ് ഒറ്റയ്ക്കും മുന്നണിയായും വിജയം നേടി. കഴിഞ്ഞ 9 വർഷത്തെ ഇടത് സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങൾക്ക് വിദ്യാർത്ഥികൾ സമ്മതിദാന അവകാശം വിനിയോഗിക്കുകയായിരുന്നു.
അഴീക്കോട് മണ്ഡലത്തിൽ പുഴാത്തി ജി.എച്ച്.എസ്.എസിൽ മുഴുവൻ സീറ്റുകളും നേടി എം.എസ്.എഫ് ഭരണം നേടി. അഴീക്കോട് ജി.എച്ച്.എസ്.എസിലും എം.എസ്.എഫ് ഒറ്റയ്ക്ക് സമ്പൂർണ വിജയം നേടി.
കമ്പിൽ എച്ച്.എസ്.എസിൽ 32ൽ 32 സീറ്റും എം.എസ്.എഫ് ഒറ്റയ്ക്ക് നേടി. എസ്.എഫ്.ഐയുടെ വെല്ലുവിളികളെ അതിജീവിച്ച് ചട്ടുകപ്പാറ സ്‌കൂളിൽ എം.എസ്.എഫ് മുന്നണി അക്കൗണ്ട് തുറന്നു.
മട്ടന്നൂർ മണ്ഡലത്തിൽ ആകെ മത്സരം നടന്ന എട്ടിൽ മൂന്ന് സൾ യൂണിയനുകൾ എം.എസ്.എഫ് മുന്നണി നിലനിർത്തി. എടയന്നൂർ ജി.വി.എച്ച്.എസ്.എസിൽ 10ൽ 10 സീറ്റ് നേടി എം.എസ്.എഫ് പ്രതിനിധി ഹാദിയ ഹാഷിം ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു.
പേരാവൂർ മണ്ഡലത്തിൽ ആറളം എച്ച്.എസ്.എസിൽ എം.എസ്.എഫ് ഒറ്റയ്ക്ക് 25ൽ 22 സീറ്റ് നേടി യൂണിയൻ നിലനിർത്തി. പയ്യന്നൂർ മണ്ഡലത്തിലെ പെരിങ്ങോം, വഴക്കര സ്‌കൂളുകളിലും എം.എസ്.എഫ് മുന്നണി വിജയിച്ചു.
ഇരിക്കൂർ മണ്ഡലത്തിൽ ശ്രീകണ്ടാപുരം എച്ച്.എസ്.എസിൽ എം.എസ്.എഫ് ഒറ്റയ്ക്ക് യൂണിയൻ ഭരിക്കും.
MSF wins big in Kannur district school parliament elections